Thursday, April 6, 2017

ദൂരെ അങ്ങു ദൂരെ ....... നിഴലായി എന്റെ അച്ഛൻ തെളിയുന്നു ..


ഞാൻ വിദ്യ . എന്നെ നിങ്ങൾക്ക് എങ്ങനെ അറിയാന  ?
എന്റെ അച്ഛൻ എന്നെ ധ്യുട്ടി ...... എന്നാ വിളിക്യാ
സന്ധ്യക്ക്‌ വിളക്ക്  വെച്ചു കഴിഞ്ഞാൽ ഞാൻ ഇല്ലത്തെ ഉമ്മറത്തു ഇങ്ങനെ ഇരിക്കും.
അച്ഛന്റെ വരവും കാത്തു......
പാവാടയും ബ്ലുസും ഇട്ടു , ഒരു ചന്ദന കുറിയും ചൂടി ഇങ്ങനെ ...


ഇരിക്കുന്നത് അച്ഛന് വളരെ ഇഷ്ട്ടമാണ് ......
ഇന്നാണെങ്കിൽ സന്ധ്യയ്ക്കു ചാറാൻ തുടങ്ങ്യ  മഴയാ ....
ഇച്ചി  നേരം ആയിരിക്കുണു ഇതുവരെ നിന്നീട്ടില്യ ....
അച്ഛൻ കുടയും എടുത്തിട്ടില്ലെന്ന തോന്നുന്നേ ....
ആരോടും പറയുരുത് ഞാൻ ഒരു രഹസ്യം പറഞ്ഞു തരാം ....
തുളസി തറയിലെ തുളസിയിൽ നിന്ന് ഇറ്റു വീഴുന്ന തുള്ളിയെ ഞാൻ ...
ആരും കാണാതെ കൈകുമ്പിളിൽ എടുത്തു വെച്ചിട്ടുണ്ട് .......
അച്ഛൻ വരുമ്പോൾ കൊടുക്കാൻ ...
'അമ്മ കണ്ടാൽ ധ്യുട്ടിയെ  വഴക്കു പറയും.....
ദാ അച്ഛൻ വന്നു .... തലയിൽ കൈ വെച്ചാ  വരവ് ....
കൈയിലെ പൊതി നനയാതെ പിടിച്ചു ഓടിയുള്ള വരവാണ് .....
ആ പൊതി ധ്യുട്ടിക്കുള്ളതാണ് .....വന്ന  പാടെ അച്ഛൻ  പൊതി തുറന്നു ....
രാമൂട്ടിയുടെ കടയിലെ ഉണ്ണിയപ്പത്തിന്  എന്താ മണം ....നാവിൽ വെള്ളം ഊറുന്നു ...
ഒരെണ്ണം അച്ഛനെടുത്തു ധ്യുട്ടിയുടെ  വായിൽ വെച്ച് തന്നു ....
അച്ഛന്റെ ഗന്ധവും ഉണ്ണിയപ്പത്തിന്റെ രുചിയും കൂടിയപ്പോൾ .....
ധ്യുട്ടി അങ്ങനെ കണ്ണടച്ച് അതിൽ  അലിഞ്ഞു കഴിച്ചു പോയി  ........

അടുത്ത വീട്ടിലെ മട്ടുപ്പാവിൽ നിന്ന്  അച്ഛന്റെയും മകളുടെയും സ്നേഹം  അപ്പുറത്തെ അമ്മുമ്മ കണ്ടു ചിരിക്കുന്നുണ്ടായിരുന്നു .....
ഭാഗവത സപ്താഹത്തിന്റെ പാട്ടു അപ്പോഴും  ഒഴുകി കൊണ്ടേ ഇരിന്നു  ....
'അമ്മ അത്താഴം ഒരുക്കി കഴിഞ്ഞെന്നു തോന്നുന്നു ....
ധ്യുട്ടി പിന്നെ വരാമേ , ബാക്കി അപ്പൊ പറയാട്ടോ .....

No comments:

Post a Comment