Thursday, April 6, 2017

ദൈവങ്ങളെ ഞാൻ കൊന്നു , മതങ്ങളെ ഞാൻ തിന്നു , വിശപ്പടക്കി . (ഇപ്പോൾ സുഖമായി ഉറങ്ങുന്നു )

iceland , denmark തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്നവർ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു ഒരുപാടു സന്തോഷവാന്മാരാണെന്നാണ്  സർവെ പറയുന്നത്. ഇവിടെ ഉള്ളവർ കൂടുതലും നിരീശ്വരവാദികൾ ആണെന്നും അതു കൊണ്ടാണ് അവർക്ക്  ഇത്രക്ക് സമാധാനം എന്നാരോ  വിളിച്ചു പറയുന്നുണ്ടായിരുന്നു.  സത്യമല്ലേ,  അതെന്നു എനിക്കും തോന്നിപോയി. മതേതര രാജ്യമായ ഇന്ത്യയിൽ മതേതരം വളർത്താൻ എന്താണ് ചെയ്‌തിട്ടുള്ളത് . ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും അവരവരുടെ വിശ്വാസങ്ങളെ മുറുകെ പിടിച്ചു മറ്റു മതത്തിലുള്ളവരെ വെറുപ്പോടെ നോൽക്കുന്നവരാണ് . ഇങ്ങനെ നോക്കുന്നവർ ന്യൂനപക്ഷമോ ഭൂരിപക്ഷമോ അതെനിക്ക് വ്യക്തമല്ല പക്ഷെ അങ്ങനെ ഉള്ളവർ ഇവിടെ ഉള്ളടത്തോളം കാലം ഇവിടെ ഇനിയും മതത്തിന്റെ പേരിൽ കലാപങ്ങൾ ഉണ്ടാവും തീർച്ച. അപ്പോൾ ദൈവങ്ങൾ എന്ത് ചെയ്തു ? അവർക്ക് എന്ത് ചെയ്യാൻ കഴിയും, അതിനവർ എന്തെങ്കിലും ചെയ്തതായി അറിയാമോ ? . അവർ നമ്മളെ നല്ലതു ചെയ്യാൻ പഠിപ്പിച്ചു . നമ്മൾ അവരെ വേറെ വേറെ തട്ടിൽ കൊണ്ട് വന്നിട്ടു അതിൽ എന്റെ ദൈവം ആണ് ശ്രേഷഠൻ എന്ന് വാദിച്ചു കൊണ്ടേ ഇരിക്കുന്നു . ഇതിനു ചുക്കാൻ പിടിക്കാൻ നല്ല വിവരമുള്ള ,എന്നാൽ മനസ്സിൽ സ്നേഹവും കരുണയും ഇല്ലാത്ത മത പണ്ഡിതന്മാർ വന്നു കഴിഞ്ഞിരിക്കുന്നു.

ഇത് ഇന്ത്യ ആണ് . എന്റെ രാജ്യം . ഇവിടെ എല്ലാ മതങ്ങൾക്കും ഒരേ സ്ഥാനമാണ് . എല്ലാ ഇന്ത്യക്കാർക്കും ഒരേ മനസ്സായി മാറുകയാണ് വേണ്ടതും.
 .
അതിനു നമ്മൾ എല്ലാവര്ക്കും എല്ലാ മതങ്ങളുടെയും അർത്ഥവും സന്ദേശവും കൈ  മാറണം . എല്ലാ മതവും സ്നേഹത്തിന്റെ പര്യായമാണെന്നും പറഞ്ഞു പഠിപ്പിക്കണം. ഇവിടെ വന്നിട്ടുള്ളവർ സ്നേഹ ദൂതന്മാരാണെന്ന തിരിച്ചറിവ് ഉണ്ടായാൽ നന്ന് . എലാ മതങ്ങളെയും ഒരുപോലെ കാണാനുള്ള മനസില്ലെങ്കിൽ തീർച്ചയായും ഒരു മതത്തെയും ഉൾകൊള്ളാത്ത മനസുതന്നെയാണ്  നല്ലതു . 


സ്വന്തം മതത്തെ കുറിച്ച് മാത്രം അറിഞ്ഞും, മറ്റു മതങ്ങളുടെ ശ്രേഷ്‌ഠത അറിയാൻ പോലും മനസ്സു കാണിക്കാതെ മുഖം തിരിച്ചു നിൽക്കുന്ന അൽപ്പ ജ്ഞാനികൾ ആണ് ഈ കാലഘട്ടത്തിന്റെ ശാപം . വിദ്യാഭ്യാസം മാത്രം പോരാ അറിയാനുള്ള മനസും വേണം . ഇത് തിരിച്ചറിഞ്ഞു, തിരുത്തികുറിച്ച പാഠ്യ പദ്ധതികൾ വേണം . നടപ്പാക്കാൻ നല്ല വിദ്യാലയങ്ങൾ വേണം . പറഞ്ഞു മനസിലാക്കാൻ മനസ്സിൽ നന്മയുള്ള നല്ല അദ്ധ്യാപകർ വേണം.

എനിക്കും ആഗ്രഹമുണ്ട് ഏറ്റവും സന്തോഷമുള്ള ഒരു രാജ്യത്തിൻറെ ഭാഗമാവാൻ . എനിക്കും ആഗ്രഹമുണ്ട്  സന്തോഷത്തിന്റെ മധുരമുള്ള  വിത്ത്  പാകി  നല്ല നാളേക്ക് വേണ്ടി കാത്തിരിക്കാൻ . മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യത്വത്തിന്‌ വിലകല്പിക്കുന്ന നല്ലൊരു നാളേക്ക് വേണ്ടി ഞാനും നിങ്ങളെ പോലെ കാത്തിരിക്കുന്നു.

എന്ന് 
നിങ്ങളുടെ  സ്വാന്തം 

കൂട്ടുകാരൻ 

No comments:

Post a Comment